കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ടു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കീഴടക്കി. ഈ ജയത്തോടെ 12 കളികളില്‍ നിന്ന് 14 പോയിന്റോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുകയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 154/4 എന്ന സ്കോര്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഗംഭീറിന്റെ ടീം മറികടന്നത്. റോബിന് ഉത്തപ്പ (39 പന്തില്‍ 10 ഫോര്‍, ഒരു സിക്സ്, 67 റണ്‍), ഗംഭീര്‍ (21), മനീഷ് പാണ്ഡെ (18 നോട്ടൗട്ട്), ഷാക്കില്‍ അല്‍ ഹസന് (21 പന്തില്‍ ആറ് ഫോര്‍, രണ്ട് സിക്സ്, 46 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് വിജയം നല്‍കിയത്. ഉത്തപ്പയാണ് മാന്‍ ഒഫ് ദ മാച്ച്.
സ്ക്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ്- 20 ഓവറില്‍ നാല് വിക്കറ്റിന് 154
കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ്- 18 ഓവറില്‍ രണ്ട് വിക്കറ്റിന് 156
പ്രതികരിക്കാൻ ഇവിടെ എഴുതുക: