തിരുവനന്തപുരം: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി കേരളത്തിന് വേണ്ട കാര്യങ്ങള്‍ നേടിയെടുക്കണമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മോദി ശക്തനായ പ്രധാനമന്ത്രിയാണെന്ന് ജോര്‍ജ് പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ മോദിയുമായി ചര്‍ച്ച നടത്തണം. ഘടകകക്ഷി നേതാക്കളും മോദിയുമായി ചര്‍ച്ച നടത്തണമെന്നും ജോര്‍ജ് പറഞ്ഞു.
മോദിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് താന്‍ അണിഞ്ഞപ്പോള്‍ പലരും എതിര്‍ത്തു. അവര്‍ എല്ലാവരും ഇനി മോദിയെ കാണാന്‍ തയ്യാറാവുമോയെന്ന് കാത്തിരുന്ന് കാണാമെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: