സംഗീത വികാസ്‌ അവാര്‍ഡ്‌ പ്രൊഫ.ആര്‍.സി.മേത്തയ്ക്ക്‌

Wednesday 21 September 2011 9:34 pm IST

കോഴിക്കോട്‌: ശാസ്ത്രീയ സംഗീത മാസികയായ സമകാലിക സംഗീതം ഏര്‍പ്പെടുത്തിയ 2011ലെ സംഗീതവികാസ്‌ അവാര്‍ഡ്‌ പ്രമുഖ സംഗീതജ്ഞനും ബറോഡ എം.എസ്‌.യുനിവേഴ്സിറ്റിക്ക്‌ കീഴിലുള്ള കോളേജ്‌ ഓഫ്‌ ഇന്ത്യന്‍ മ്യൂസിക്കിന്റെ മുന്‍ പ്രിന്‍സിപ്പലുമായ ആര്‍സി മേത്തയ്ക്ക്‌ ലഭിച്ചു.
ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്‌ ആന്റ്‌ ഘരാന ട്രഡിഷന്‍ എന്ന ഗ്രന്ഥത്തിനാണ്‌ അവാര്‍ഡ്‌. പതിനായിരത്തൊന്ന്‌ രൂപയും ഫ്രാന്‍സിസ്‌ കോടങ്കണ്ടത്തിന്റെ പെയിന്റിംഗും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. സംഗീതശാസ്ത്രത്തെക്കുറിച്ച്‌ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. ആകാശവാണിയില്‍ 9 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.
ഡോ.എം.എം.ബഷീര്‍, ഡോ.സി.രാജേന്ദ്രന്‍, ഡോ.ആര്‍സു, ഡോ. പ്രിയദര്‍ശന്‍ലാല്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്‌. കാവാലം നാരായണപണിക്കര്‍, എസ്‌.ആര്‍.ജാനകീരാമന്‍ എന്നിവരാണ്‌ കഴിഞ്ഞവര്‍ഷത്തെ പുരസ്കാര ജേതാക്കള്‍.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.