തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസവും ഭരണപരമായ സഹകരണവും വേറെയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രിയോടുള്ള സമീപനത്തെകുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണവും സമരവും എന്ന നിലപാട് യുഡിഎഫ് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമായ നിലപാടും വ്യത്യസ്ത കാഴ്ചപ്പാടുകളും കേരളത്തിന്റെ ആവശ്യങ്ങളെ ബാധിക്കുന്ന തരത്തില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ഏറ്റുമുട്ടലാക്കി മാറ്റാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ എടുക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് നേരത്തേ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആവശ്യം പരിഗണിക്കാമെന്ന് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് മാധ്യമങ്ങളുമായി പങ്കുവക്കില്ലെന്നായിരുന്നു മറുപടി. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമോ എന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: