കൊച്ചി: കേരള പോലീസ് അസോസിയേഷന്റെ 31 ാം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ 26 വരെ അങ്കമാലിയില്‍ നടക്കും.
ഇന്ന് രാവിലെ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.ഡി. ഉണ്ണി പതാക ഉയര്‍ത്തും. സംസ്ഥാന കമ്മറ്റി യോഗം ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സാജുപോള്‍, വി.പി. സജീന്ദ്രന്, എഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി, ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന്, ഡിഐജി പി. വിജയന്, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ആര്. നിശാന്തിനി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രമോഷനായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് യാത്രയയപ്പു നല്‍കും.
ശനിയാഴ്ച രാവിലെ പോലീസും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും. ജയില്‍ ഡിജിപി സെന്‍കുമാര്‍ വിഷയാവതരണം നടത്തും. സെബാസ്റ്റ്യന്‍ പോള്‍, പ്ലാന്റേഷന് കോര്പ്പറേഷന് എംഡി ഡോ.വര്‍ഗീസ് ജോര്‍ജ്, അപ്പുക്കുട്ടന് വള്ളിക്കുന്ന്, കെ. വേണു, ശിവന് മഠത്തില്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവര്‍ പങ്കെടുക്കും. 25ന് നടക്കുന്ന സെമിനാര്‍ കെ വി തോമസ് എം പി ഉത്ഘാടനം ചെയ്യും. സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് വിഷയം അവതരിപ്പിക്കും.
26ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്യും. മന്ത്രി കെ.എം .മാണി വിശിഷ്ടാതിഥി ആയിരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന തൃശ്ശൂര്‍ റേഞ്ച് ഐജി എസ്സ് ഗോപിനാഥന് മുഖ്യമന്ത്രി ഉപഹാരം നല്‍കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥി ആയിരിക്കും.
മന്ത്രിമാരായ കെ ബാബു മുഖ്യപ്രഭാഷണവും വി കെ ഇബ്രാഹിം കുഞ്ഞ് ഉപഹാര വിതരണവും നടത്തും. 25 വരെയുള്ള പരിപാടികള്‍ നാസ് ഓഡിറ്റോറിയത്തിലും 26ന് നടക്കുന്ന പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലുമാണ് നടക്കുകയെന്ന് പ്രസിഡന്റ് പി ഡി ഉണ്ണി, ജോയി ജോസഫ്, ഷിബു ജോസ്, ചന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: