ഗുവഹാത്തി: ഇന്ത്യന്‍ ക്രിക്കറ്റിലെ കടുവ സൗരവ് ഗാംഗുലിയാണ്, ശരിക്കും ‘ബംഗാള്‍ ടൈഗര്‍’. പക്ഷേ കഴിഞ്ഞദിവസം കുറച്ചു സമയം മറ്റൊരു ക്രിക്കറ്റ് താരം കടുവയായി മാറി. കളത്തിലല്ല; ക്യാമറയ്ക്കു മുന്നില്‍. ഇടംകൈയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് ഈ പുതിയ കടുവവേഷധാരി. കൂട്ടിലടയ്ക്കെപ്പട്ട കടുവയായി പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്സ ്(പെറ്റ) എന്ന സംഘടനയുടെ പരസ്യചിത്രത്തിലാണ് ഓജ വേഷമിട്ടത്.
മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഓജ തിരക്കേറിയ ഐപിഎല്‍ ഷെഡ്യൂളുകള്‍ക്കിടയിലാണ് പരസ്യത്തിനു വേണ്ടി സമയം കണ്ടെത്തിയത്.
‘സേവ് ദ ടൈഗര്‍ : സേ നോ ടു സൂസ്്’ എന്ന തലക്കെട്ടില്‍ ഓജയുടെ മുഖത്തും കൈകളിലും കടുവയുടെ ചായം പൂശി കൂട്ടില്‍ കിടക്കുന്നതാണ് പരസ്യത്തിലെ ദൃശ്യം. മൃഗങ്ങളെ കൂട്ടില്‍ അടച്ചിട്ട് വളര്‍ത്താതെ അവരുടെ യഥാര്‍ത്ഥ ആവാസവ്യവസ്ഥിയില് തന്നെ വസിക്കാന്‍ അനുവദിക്കണമെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതാണ് പരസ്യം. ഫോട്ടോഗ്രാഫറായ വൈ.എസ്.എന്‍ മൂര്‍ത്തിയാണ് പരസ്യം ചിത്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: