ധോണിയുടെ ചെക്ക്‌ മടങ്ങി

Saturday 25 June 2011 9:05 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ എം.എസ്‌. ധോണി രാജ്യത്തെ ഏറ്റവും ധനികനായ കായികതാരമായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ 645 രൂപ പോലുമില്ല!
ജാര്‍ഖണ്ഡിലെ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്നവരിലൊരാളായ ധോണി റാഞ്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‌ വീട്ടുനികുതിയായി നല്‍കിയ 645 രൂപയുടെ ചെക്കാണ്‌ ബാങ്ക്‌ മടക്കിയത്‌.
ദോരന്ദ സര്‍ക്കിളിലുള്ള കുണ്‍വാര്‍സിംഗ്‌ കോളനിയിലെ 141-ാ‍ം നമ്പര്‍ വീടിന്റെ കരമാണ്‌ ധോണി തന്റെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അക്കൗണ്ടില്‍നിന്ന്‌ 645 രൂപയുടെ ചെക്ക്‌ മാര്‍ച്ച്‌ 15 ന്‌ നല്‍കിയത്‌. റാഞ്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാര്‍ച്ച്‌ 16 ന്‌ ചെക്ക്‌ ബാങ്കില്‍ സമര്‍പ്പിച്ചു. പൈസയില്ലെന്ന മറുപടിയോടെയാണ്‌ ബാങ്ക്‌ അധികൃതര്‍ ചെക്ക്‌ മടക്കിയത്‌.
ഇതിനെതിരെ കേസെടുക്കാവുന്നതാണ്‌. ഒരു സാധാരണ നോട്ടപ്പിശകായി സംഭവത്തെ കണക്കാക്കിയേക്കും. ഇതാദ്യമായാണ്‌ ധോണിയുടെ ചെക്ക്‌ മടങ്ങുന്നതെന്ന്‌ മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.