ഉപതെരഞ്ഞെടുപ്പ്; ആറ്റിപ്രയില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി രണ്ടാമത്

Friday 23 May 2014 12:41 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് 34 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. എല്‍ഡിഎഫിന് 15ഉം യുഡിഎഫിന് 13ഉം വാര്‍ഡുകള്‍ ജയിച്ചു. എല്‍ഡിഎഫിന് നാലും യുഡിഎഫിന് 12ഉം സിറ്റിങ് വാര്‍ഡുകള്‍ നഷ്ടമായി. ബിജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ മൂന്നു സീറ്റുകളിലും വിജയിച്ചു. കൗണ്‍സിലറുടെ ആത്മഹത്യയിലൂടെ വിവാദത്തിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറ്റിപ്ര വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറി. വാര്‍ഡില്‍ കോണ്‍ഗ്രസിനെ പിന്തള്ളിയാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 825 വോട്ടാണ് രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ ആര്‍.ഒ യമുനയ്ക്ക് കിട്ടിയത്. ഇടതുപക്ഷത്തിന്റെ ശോഭ ശിവദത്താണ് ഇവിടെ വിജയിച്ചത്.  യു.ഡി.എഫിലെ സി.ശ്രീകല 770 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ആറ്റിപ്ര വാര്‍ഡില്‍ തോറ്റിരുന്നെങ്കില്‍ എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകുമായിരുന്നു. മലപ്പുറം തിരുവാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ഇടതുപക്ഷം വിജയിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി പ്രീതിയാണ് വിജയിച്ചത്. മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എം.ടി സജിതയാണ് ഇവിടെ വിജയിച്ചത്. ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ റഷീദാണ് വിജയിച്ചത്. മലപ്പുറം ഒതുക്കുന്നല്‍ പത്താം വാര്‍ഡ് മുസ്‌ലീം ലീഗ് നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭ വടക്കത്തറ വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാധാമണി 228 വോട്ടിന് ജയിച്ചു. തിരൂരങ്ങാടി പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഹംസ വിജയിച്ചു. ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.റഷീദ 116 വോട്ടിനു വിജയിച്ചു ഇടുക്കി അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുനിയറ വാര്‍ഡില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി രമ്യ റനീഷ് 166 വോട്ടിന് വിജയിച്ചു. തൃശൂര്‍ വേളൂക്കര പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ട്രീസ മനോഹരന്‍ 537 വോട്ടിന് വിജയിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍നഗര്‍ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ റംലാ ഷെരീഫ് 5924 വോട്ടിന് വിജയിച്ചു. കാസര്‍കോട് പൈവെളിഗെ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ യുഡിഎഫിലെ അബുസാലി 142 വോട്ടിനു ജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.