മുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 250 പോയിന്റും നിഫ്റ്റി 65 പോയിന്റും ഉയര്‍ന്നു. എന്‍ടിപിസി, ടാറ്റാ പവര്‍, സ്റ്റെര്‍ലൈറ്റ്, ഭെല്‍, മാരുതി തുടങ്ങിയ ഓഹരികളിലാണ് മുന്നേറ്റം രേഖപ്പെടുത്തിയത്.
എച്ച്ഡിഎഫ്സി, ഗെയില്‍, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നഷ്ടത്തിലാണ്. ചെറുകിട ഇടത്തരം ഓഹരികളിലും മുന്നേറ്റം തുടരുകയാണ്. അതേസമയം സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു.
പവന് 280 രൂപ കുറഞ്ഞ് 21, 160 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞു. 2,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: