റാഞ്ചി: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് ജയം.
ആറ് വിക്കറ്റിനാണ് അവര്‍ ചെന്നൈയെ തകര്‍ത്തത്. ചെന്നൈ ഉയര്‍ത്തിയ 186 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് രണ്ടുപന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും(90) ശിഖര്‍ ധവാന്റെയും (64) മികച്ച ബാറ്റിങാണ് ഹൈദരാബാദിന് വിജയം അനായാസമാക്കിയത്. 45 പന്തിലായിരുന്നു വാര്‍ണര്‍ 90 റണ്‍സെടുത്തത്. വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്.
ഈ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബ് കിങ്സ് ഇലവനാണ് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.
16 വീതം പോയന്റുള്ള ചെന്നൈ രണ്ടും കൊല്‍ക്കത്ത മൂന്നും സ്ഥാനങ്ങളിലാണ്. 14 പോയിന്റുള്ള രാജസ്ഥാനാണ് നാലാം സ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: