കോട്ടയം: ജില്ലയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് മനുഷത്വരഹിതമായി പെരുമാറുന്ന മാനേജ്മെന്റിന്റെ നടപടിയല് പ്രതിഷേധിച്ച് ബിജെപി കോട്ടയം ജില്ലാ ഭാരവാഹിയോഗം പ്രമേയം പാസ്സാക്കി. ദിവസവും 12 മുതല്‍ 14 വരെ മണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മതിയായ വേതനവും നിയമപരമായ മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്നു. ദിവസവും മുഴുവന്‍ സമയവും നിന്നുകൊണ്ട് ജോലി ചെയ്യേണ്ടിവരുന്നു. വര്‍ഷങ്ങളായി ജോലിചെയ്യുന്നവരെ പോലും ഒരു മുന്നറിയിപ്പുപോലുമില്ലാതെ പിരിച്ചുവിടുന്നു. ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ എടുക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. ഹരി, ജില്ലാ ഭാരവാഹികളായ എന്‍. കെ. ശശികുമാര്‍, ടി.ആര്. നരേന്ദ്രന്, പി. സുനില്‍കുമാര്‍, കെ.യു. ശാന്തകുമാര്‍, കെ.കെ. മണിലാല്‍, ജിജോ ജോസഫ്, ജയപ്രകാശ് വാകത്താനം, രതീഷ്, ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: