കേന്ദ്രപ്പാറ: 500 വര്‍ഷം പഴക്കമുള്ള മുത്തച്ഛന് പേരാലിന് ഇനി സുവര്‍ണ്ണകാലം. അതിശക്തമായ കൊടുങ്കാറ്റിനെയും മഴയെയും മറികടന്ന് ഒഡീഷയുടെ വിനോദസഞ്ചാരകേന്ദ്ര പദവിയിലേയ്ക്കാണ് ഒഡീഷയിലെ കേന്ദ്രപ്പാറയിലെ ശക്തിബട്ടായില് 1.3 ഏക്കര്പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മുത്തച്ഛന് പേരാല്‍ എത്തുന്നത്. 600ലധികം തായ്മരങ്ങളുള്ള ഭീമമായ മരമാണിത്.
പേരാലിന്റെ വിസ്തൃതികൊണ്ട് ചെറുവനത്തിന്റെ പ്രതീതിയാണ് നല്‍കുന്നത്. വര്‍ഷം മുഴുവന്‍ സഞ്ചാരികളുടെ തിരക്കുള്ള ഈ പ്രദേശത്തിന്റെ പുരോഗതിക്കായി ഫണ്ട് ഉടന്‍ അനുവദിക്കുമെന്നും പേരാല്‍ സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് താമസ സൗകര്യത്തിനായി കുടിലുകള്‍ സ്ഥാപിക്കും, റോഡുകള്‍ നവീകരിക്കും എന്നിങ്ങനെ ജില്ലാ ടൂറിസ്റ്റ് ഓഫീസര്‍ ബിജോയ് കുമാര്‍ മൊഹന്തി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. 1999ലെ ഉണ്ടായ കൊടുങ്കാറ്റില്‍ തകരാതെ പേരാല്‍ തന്റെ ശക്തി തെളിയിച്ചു. ഈ പ്രദേശത്തുതന്നെ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: