മുംബൈയില്‍ തീപിടിത്തം ; 4 മരണം

Thursday 22 September 2011 11:32 am IST

മുംബൈ: മുംബൈയിലെ കല്യാണില്‍ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. എം.ഐ.ഡി.സി കെട്ടിടത്തിലെ വിനായക് ടെക്സ്റ്റൈത്സ് മില്ലിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പന്ത്രണ്ട് അഗ്നിശമന സേന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. അപകടകാരണം വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.