ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനത്തിെന്റ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്ട്ര സമിതി(ടി.ആര്.എസ്) നേതാവ് കെ.ചന്ദ്രശേഖര റാവു ജൂണ്‍ 2ന് സത്യപ്രതിജ്ഞ ചെയ്യും.
ആന്ധ്രയില്‍ നിന്നും വേര്‍പെടുത്തിയ തെലുങ്കാന സംസ്ഥാനം നിലവില്‍ വരുന്നത് ജൂണ്‍ 2നാണ്. അന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയെന്ന് റാവുവിന്റെ മകനും എം.എല്‍.എയുമായ കെ.ടി. രാമറാവു പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തെലുങ്കന സംസ്ഥാന നിയമസഭയിലെ 119 സീറ്റിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 63 സീറ്റിലാണ് ടി.ആര്.എസ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: