മോദിയുടെ സത്യപ്രതിജ്ഞ; ക്ഷണം സ്വീകരിക്കണമെന്ന് മറിയം നവാസ്

Saturday 24 May 2014 2:53 pm IST

ഇസ്ലാമാബാദ്: നരേന്ദ്ര മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പി.എം.എല്‍ നേതാവുമായ മറിയം നവാസ്. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം പാക് ഭരണകൂടത്തില്‍ നിലനില്‍ക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മറിയം രംഗത്ത് വന്നിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിക്കണമെന്നും ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കണമെന്നും മറിയം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ പോകുന്ന പുതിയ സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കുന്ന നല്ലതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇരു രാജ്യങ്ങള്‍ക്കിടയിലെ ഭയവും തെറ്റിദ്ധാരണകളും പ്രതിബന്ധങ്ങളും ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ത്യപാക് ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണമെന്നും മറിയം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നവാസ് ശരീഫ് തുടക്കമിട്ട യുവജനക്ഷേമ പരിപാടികളുടെ അധ്യക്ഷയാണ് മറിയം ഷെരീഫ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.