ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് വരുന്നു. ‘സ്കൈ എയര്‍’ എന്ന വ്യോമയാന കമ്പനിയാണ് പുതിയ സംരംഭത്തിന് പിന്നില്‍. ഝാര്‍ഖണ്ഡ് നിവാസികള്‍ക്ക് വൈദ്യസഹായം ആവശ്യമായി വന്നാല്‍ ഉടനടി എയര്‍ ആംബുലന്‍സ് സഹായത്തിനെത്തും. റോഡുമാര്‍ഗം രോഗികളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. രാത്രിയും പകലും വ്യത്യാസമില്ലാതെ 24 മണിക്കൂറും എയര്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമായിരിക്കും. ഝാര്‍ഖണ്ഡ് കൂടാതെ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളായ മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്നും കമ്പനിയുടെ ഡയറക്ടര്‍ ഷഹീദ് ഖാന് പറഞ്ഞു. വെന്റിലേറ്റര്‍, ഓക്സിജന്‍, പ്രത്യേക വൈദ്യസംഘം എന്നിവയുടെ സഹായം എയര്‍ ആംബുലന്‍സിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: