നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. റീചാര്‍ജ് ചെയ്യാവുന്ന ടേബിള്‍ ഫാനിന്റെ ബാറ്ററിക്കകത്ത് ഒളിപ്പിച്ചുകൊണ്ടുവന്ന 1049.5 ഗ്രാം സ്വര്‍ണമാണ് കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
വിപണിയില്‍ 29.38 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ഒമ്പത് സ്വര്‍ണ ബിസ്ക്കറ്റുകളായാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം ഒളിപ്പിച്ച ഫാന്‍ ബാഗിനകത്താണ് സൂക്ഷിച്ചിരുന്നത്. ഷാര്‍ജയില്‍ നിന്നും ജെറ്റ് എയര്‍വെയ്സിന്റെ 9 ഡബ്ലിയു 561-ാം നമ്പര്‍ ഫ്ലൈറ്റില്വന്ന കോഴിക്കോട്-കൊടുവള്ളി സ്വദേശി ജൗഹര്‍ (31) ആണ് സ്വര്‍ണം കൊണ്ടുവന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്വര്‍ണം കണ്ടുകെട്ടി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.എ.എസ്. നവാസ്, അസി. കമ്മിഷണര്‍ സഞ്ജയ്കുമാര്‍, സൂപ്രണ്ടുമാരായ സണ്ണി കെ. ജോസഫ്, എസ്. രാജഗോപാല്‍, വിജയ്സിംഗ്, എം.ആര്. രാമചന്ദ്രന്, കോശി അലക്സ്, എന്‍.ജി. ജെയ്സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: