ആരോഗ്യ സുരക്ഷയ്ക്കായുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചില്ല - മുല്ലപ്പള്ളി

Thursday 22 September 2011 12:38 pm IST

കോഴിക്കോട് : തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷയ്ക്കായി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ വഴി കിട്ടിയ പണം വേണ്ട രീതിയില്‍ വിനിയോഗിക്കാതിരുന്നതാണ് പകര്‍ച്ചപ്പനിക്ക് ഇടയാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫണ്ട് വിനിയോഗിക്കാത്തതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നില്ലെന്നും മന്ത്രി കോഴിക്കോട്ട് കുറ്റപ്പെടുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതു ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. പകര്‍ച്ചപ്പനി തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ കോളെജിന്റെ അവസ്ഥയ്ക്കു മറുപടി പറയേണ്ടതു സംസ്ഥാന ആരോഗ്യമന്ത്രിയാണ്. ജില്ലയില്‍ പര്‍ച്ചവ്യാധികള്‍ പടരുന്നതുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.