വൈദ്യൂതി ലൈന്‍ പൊട്ടി വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Sunday 25 May 2014 11:33 am IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് റെയില്‍വേ പാളത്തിലേക്ക് വൈദ്യൂതി ലൈന്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. മണിക്കൂറുകളോളമാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റെയില്‍വെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍, വേണാട് എക്‌സ്പ്രസ്, ജനശതാബ്ദി എന്നിവയാണ് റദ്ദാക്കി. രാവിലെ 3.45 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് 5.45 ഓടെ പുറപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള പല ട്രെയിനുകളും കൊല്ലത്ത് വെച്ച് യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. പല സ്റ്റേഷനുകളിലും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം ഭാഗത്തെക്കുള്ള വൈദ്യുതി ലൈന്‍ ഇതിനോടകം തന്നെ പുനസ്ഥാപിച്ചു കഴിഞ്ഞു. മുന്നു മണിക്കൂര്‍ എങ്കിലും കുറഞ്ഞത് ഈ ലൈനില്‍ ട്രെയിനുകള്‍ വൈകും. ഇടിമിന്നല്‍ കാരണമാണ് വൈദ്യൂതി ലൈന്‍ പൊട്ടി വീണതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് വൈദ്യുതി ലൈന്‍ തകര്‍ന്ന് വീണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.