ന്യൂദല്‍ഹി: നിരവധി റെക്കോര്‍ഡുകളോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ പുതിയൊരു റെക്കോര്‍ഡുകൂടി മോദിക്ക് സ്വന്തമായിരിക്കുന്നു. ന്യൂദല്‍ഹിയിലെ 7 റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നരേന്ദ്രമോദി എത്തുന്നത് ഒറ്റയ്ക്കാണ്. കുടുംബത്തിലെ ഒരംഗം പോലും പ്രധാനമന്ത്രി മന്ദിരത്തില്‍ മോദിക്കൊപ്പമുണ്ടാവില്ല.
രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാര്‍ കുടുംബമായോ, കുടുംബത്തിലെ മറ്റ് അംഗങ്ങളുമായോ ആണ് പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുന്നത്. എന്നാല്‍ തനിക്കൊപ്പം ആരെങ്കിലും താമസിക്കുന്നുണ്ടെന്നോ, പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്യണമെന്നോ മോദി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് നഗരവികസന മന്ത്രാലയം പറഞ്ഞു. ഒരു പക്ഷെ മോദി അദ്ദേഹത്തിന്റെ സ്വന്തം വസതിയിലോ, കേന്ദ്രമന്ത്രിമാര്‍ക്ക് അനുവദിച്ചിരിക്കുന്ന ബംഗ്ലാവിലോ ആയിരിക്കും താമസിക്കുക എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: