സത്യപ്രതിജ്ഞ ഇന്ന്: നാടെങ്ങും ആഘോഷലഹരിയില്‍ കോട്ടയത്തും ആഘോഷം വിപുലം

Sunday 25 May 2014 8:02 pm IST

കോട്ടയം: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ചു ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു നഗരത്തില്‍ വിപുലമായ ആഘോപരിപാടികള്‍ സംഘടിപ്പിക്കും. തിരുനക്കര ബസ്റ്റാന്‍ഡിനു സമീപം ഒരുക്കുന്ന വലിയ സ്‌ക്രീനില്‍ സത്യപ്രതിജ്ഞ തത്സമയം പ്രദര്‍ശിപ്പിക്കും. കൂടാതെ 2,500 പേര്‍ക്ക് ലഡുവും പായസവും വിതരണം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ മധുരപലഹാരങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യും. തിരുവാതുക്കല്‍, മാളികപ്പീടിക എന്നിവിടങ്ങളിലും പായസവും ലഡുവും വിതരണം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ഇന്ന് മോദി കലണ്ടര്‍ വിതരണം ചെയ്യും. വാഴൂര്‍: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആഹ്ലാദസൂചകമായി ബിജെപി വാഴൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഴയകാല പ്രവര്‍ത്തകരെ ആദരിക്കും. ഇന്ന് വൈകിട്ട് 4ന് കൊടുങ്ങൂര്‍ മാരാര്‍ജി ഭവനിലാണ് പരിപാടി. മോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പായസവിതരണവും മധുരപലഹാര വിതരണവും നടക്കും. കോട്ടയം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഇന്ന് വൈകിട്ട് 6ന് പുതുപ്പള്ളിയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രോജക്ടര്‍ ഉപയോഗിച്ച് തത്സമയം കാണിക്കും. ഇതോടൊപ്പം മധുരപലഹാരങ്ങളുടെ വിതരണവും നടക്കും. മധുരപലഹാര വിതരണോദ്ഘാടനം ബിജെപി ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.