പാമോയില്‍ കേസ്: തുടരന്വേഷണം അവസാനിപ്പിക്കണമെന്ന് ഹര്‍ജി

Thursday 22 September 2011 4:16 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ തുടര്‍നടപടികള്‍ അനന്തമായി നീളുന്നത് മൂലം അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നും ജിജി തോംസണ്‍ ഹര്‍ജിയില്‍ പറയുന്നു. വിജിലന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ജിജി തോംസണ്‍ സപ്ലൈകോ എം.ഡി ആയിരുന്നു.