നവാസ് ഷെരീഫ് ഇന്ത്യയിലെത്തി

Monday 26 May 2014 9:07 pm IST

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രംഗുലം, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെ എന്നിവര്‍ ദല്‍ഹിയിലെത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് ഷെരീഫ് ദല്‍ഹി പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. വിമാനത്താവളത്തില്‍ ഷെരീഫിന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. സമാധാന സന്ദേശവുമായാണ് ഇന്ത്യയിലേക്കുള്ള യാത്രയെന്ന് ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് ഷെരീഫ് പറഞ്ഞു. പത്ത് മണിയോടെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയും ഒമ്പതരയോടെ മൗറീഷ്യസ് പ്രധാനമന്ത്രിയും ന്യൂദല്‍ഹിയിലെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.