നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റു

Monday 26 May 2014 8:35 pm IST

ന്യൂദല്‍ഹി: ഭാരതത്തിന്റെ 15-ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു മോദി സത്യപ്രതിജ്ഞ ചെയ്തത്. മോദിയെ കൂടാതെ 44 അംഗ മന്ത്രിസഭയും ഇന്ന് അധികാരമേറ്റു.   ഇന്ന് അധികാരമേറ്റ മന്ത്രിമാര്‍ കാബിനറ്റ് മന്ത്രിമാര്‍ രാജ്‌നാഥ് സിങ് (ആഭ്യന്തരം), അരുണ്‍ ജെയ്റ്റ്‌ലി (ധനകാര്യം, പ്രതിരോധ വകുപ്പിന്റെ അധികചുമതല), സുഷമാ സ്വരാജ് (വിദേശകാര്യം), വെങ്കയ്യ നായിഡു (നഗരവികസനം, ദാരിദ്ര്യനിര്‍മാര്‍ജനം), സദാനന്ദ ഗൗഡ (റയില്‍വേ), ഉമാഭാരതി (ജലവിഭവം), നിതിന്‍ ഗഡ്കരി (ഗതാഗതം), നജ്മാ ഹെപ്ത്തുള്ള (ന്യൂനപക്ഷ ക്ഷേമം), മേനക ഗാന്ധി (വനിതാ, ശിശുക്ഷേമം), അനന്ത് കുമാര്‍ (പാര്‍ലമെന്ററികാര്യം), രവിശങ്കര്‍ പ്രസാദ് (നിയമം, നീതിന്യായം), സ്മൃതി ഇറാനി (മാനവവിഭവ ശേഷി), ഹര്‍ഷവര്‍ധന്‍ ( ആരോഗ്യം), അശോക് ഗജപതി രാജു - തെലുങ്കുദേശം (വ്യോമയാനം), ഗോപിനാഥ് മുണ്ടേ, കല്‍രാജ് മിശ്ര, താവര്‍ചന്ദ് ഗേഹ്‌ലോട്ട്, റാം വിലാസ് പാസ്വാന്‍ -എല്‍ജെപി, അനന്ത് ഗീഥേ -ശിവസേന, ഹര്‍സിംറത് കൗര്‍ -അകാലിദള്‍, നരേന്ദ്രസിങ് തോമര്‍, ജൂവല്‍ ഓറം, രാധാമോഹന്‍ സിങ്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ ജനറല്‍ (റിട്ട) വി കെ. സിങ്, റാവു ഇന്ദര്‍ജിത് സിങ്, സന്തോഷ് ഗാംഗ് വാര്‍, ശ്രീപദ് നായിക്, ധര്‍മേന്ദ്ര പ്രധാന്‍, സര്‍വാനന്ദ് സോണ്‍വാള്‍, പ്രകാശ് ജാവേദ്ക്കര്‍, പീയൂഷ് ഗോയല്‍ (വാണിജ്യം), ജിതേന്ദ്രസിങ്, നിര്‍മലാ സീതാരാമന്‍. സഹമന്ത്രിമാര്‍ ജി.എം.സിദ്ധേശ്വര, മനോജ് സിന്‍ഹ, ഉപേന്ദ്ര കുശ്‌വാഹ, പൊന്‍ രാധാകൃഷ്ണന്‍, കിരണ്‍ റിജു, കൃഷ്ണപാല്‍ ഗുജ്ജര്‍, സഞ്ജയ് കുമാര്‍ ബല്യാന്‍, മന്‍സുഖ്ഭായി വാസവ, റാവു സാബ് ധാന്‍വേ, വിഷ്ണു ദേവ് സായി, സുദര്‍ശന്‍ ഭഗത്ത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം മൂവായിരത്തോളം വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഷെരീഫിന് പുറമേ ശീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ പ്രതിനിധി സ്പീക്കര്‍ ഷിറിന്‍ ഷര്‍മിന്‍ ചൗധരി, ഭൂട്ടാന്‍ പ്രധാനമന്ത്രി ടെഷറിംങ് തോബ്ഗായി, മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്‍ യമീന്‍, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മൗറീഷ്യസ് പ്രധാനമന്ത്രി നവിചന്ദ്ര രംഗൂലം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 5.40ന് ഒന്നിച്ചാണെത്തിയത്. സോണിയ അദ്വാനിയോട് കുശലം ചോദിച്ചു സീറ്റിലേക്ക് മടങ്ങി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഭാര്യ ഗുര്‍ശരണ്‍ കൗര്‍, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരും ചടങ്ങിനെത്തി. ആര്‍ട്ട് ഒഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, റിലയന്‍സ് ഉടമകളായ മുകേഷ് അംബാനിയും അനില്‍ അംബാനിയും അമ്മ കോകിലാ ബെനും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡ് നടി ഹേമമാലിനി എം.പി ഭര്‍ത്താവ് ധര്‍മേന്ദ്രയ്‌ക്കൊപ്പമാണ് എത്തിയത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും ചടങ്ങില്‍ സന്നിഹിതനായിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍, അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ തുടങ്ങിയവരും ചടങ്ങിനെത്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.