യു.പിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം

Monday 26 May 2014 9:14 pm IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോരഖ്‌ദാം എക്സ്‌പ്രസ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. രാവിലെ 10.45നും 10.55നും ഇടയിലായിരുന്നു സംഭവം. ന്യൂദല്‍ഹിയില്‍ നിന്നും ഗോരക്പൂറിലേക്ക് പോവുകയായിരുന്ന ഗോരഖ്‌ദാം എക്സ്രപസ് ചുരേബ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരേ ട്രാക്കിലൂടെ രണ്ടു വണ്ടികളും വന്നതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ ഗൊരാഖ്ധാം എക്‌പ്രസിന്റെ ആറു ബോഗികള്‍ പാളം തെറ്റി. സിഗ്നല്‍ തെറ്റിവന്ന ട്രെയിന്‍ സ്റ്റേഷനു സമീപം നിറുത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ‘ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിഗ്നല്‍ തകരാറാണ് അപകട കാരണമെന്ന് കരുതുന്നു. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദ‍ര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.