ഈശ്വരപൂജയെ ജോലിയായിക്കാണുന്നവന് ഭക്തനല്ല. ജോലിക്കാരനാണ്. മറിച്ച്, ഏതു ജോലിയും ഈശ്വരപൂജയായി കരുതുന്നവനാണ് ഭക്തന്. ഈശ്വരപൂജയെ കേവലം തൊഴിലായിക്കാണുന്നവര്ക്ക് മറ്റു ജോലിക്കാര്‍ക്കുണ്ടാകുന്ന വിധം കഷ്ടതകള്‍ സഹിക്കേണ്ടിവരും. ക്ഷേത്രവരുമാനം കുറവാണെങ്കില്‍ ഈശ്വരനെ കുറ്റം പറയാതെ മറ്റു ജോലികള്‍ തേടിപ്പോകണം. ഈശ്വരനെ ആരാധിക്കുന്നത് പണത്തിനുവേണ്ടിയാകരുത്. ഭക്തിക്കുവേണ്ടിയായിരിക്കണം. അങ്ങനെയുള്ളൂര്ക്കു ദുഃഖിക്കാന്‍ ഈശ്വരന് ഇട നല്‍കില്ല. അവനു വേണ്ടതെല്ലാം ഈശ്വരന് ഒരുക്കിക്കൊള്ളും.
– മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: