മോദിയുടെ സത്യപ്രതിജ്ഞ : ആഘോഷം അതിരുകളില്ലാതെ

Tuesday 27 May 2014 12:12 am IST

മട്ടാഞ്ചേരി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ വേളയില്‍ നടന്ന ആഘോഷം ആഹ്ലാദത്തിന്റെ അതിരുകള്‍ ഇല്ലാതാക്കി. 'നരേന്ദ്ര മോദി' പ്രതിജ്ഞ ചെയ്ത വേളയില്‍ പശ്ചിമ കൊച്ചിയിലെ 67 ഓളം കേന്ദ്രങ്ങളില്‍ പടക്കം പൊട്ടിച്ചു. ഭാരത സ്വതന്ത്രത്തിന്റെ 67-ാം വാര്‍ഷികത്തിലെ ആഹ്ലാദസൂചകമായാണിത് നടന്നത്. കൂടാതെ പല ദിക്കുകളിലും മധുരപലഹാര വിതരണം, പായസം, നമോചായ, മിഠായി വിതരണവും നടന്നു. പള്ളുരുത്തി അഗതിമന്ദിരത്തില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത്, പാട്ടും നൃത്തവുമായാണ് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടത്. അമരാവതി, ഫോര്‍ട്ടുകൊച്ചി, ചെറളായി, ആനവാതില്‍, പാലസ് റോഡ്, കൂവപ്പാടം, പാണ്ടിക്കുടി, തോപ്പുംപടി, കരുവേലിപ്പടി, പള്ളുരുത്തി വെളി, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയിടങ്ങളില്‍ ആഘോഷം വിപുലമായി നടന്ന വാദ്യമേളങ്ങളും ജയഘോഷവും സത്യപ്രതിജ്ഞ ആഘോഷത്തിന് ആവേശമായി. ജില്ല പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, നഗരസഭാംഗം ശ്യാമളപ്രഭു, പി.ബി.സുജിത്ത്, എസ്.രാജേഷ്, ശിവകുമാര്‍ കമ്മത്ത്, ആര്‍.രാമരാജ്, പി.ഡി.പ്രവീണ്‍, കെ.ശശിധരന്‍, അഡ്വ.വിജയചന്ദ്ര മേനോന്‍, എസ്.കൃഷ്ണകുമാര്‍, വിമലാ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊച്ചി: ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രിയായി ഗുജറാത്തുകാരനായ നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൊച്ചി ഗുജറാത്തി സമൂഹം ഒട്ടാകെ പാലസ് റോഡ് ജംഗ്ഷനിലും ഗുജറാത്തി തെരുവീഥികളിലും ചടങ്ങ്  ആഘോഷമാക്കി. കാക്കനാട്: ഇന്ത്യയുടെ പ്രധാമന്ത്രിയായി നരേന്ദ്രമോദി സ്ഥാനമേറ്റ തിങ്കളാഴ്ച വൈകിട്ട് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ തൃക്കാക്കര നിയോജകമണ്ഡലത്തിലുടനീളം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബൂത്തടിസ്ഥാനത്തിലാണ് ലഡുവും, പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തത്. കാക്കനാട് ടൗണ്‍ ചുറ്റിനടത്തിയ ആഹ്ലാദ പ്രകടനത്തിന് ബിജെപി തൃക്കാക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.സി.അജയകുമാര്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സോമന്‍ വാളവക്കാട്, ജനറല്‍ സെക്രട്ടറി അഡ്വ.ലാല്‍ചന്ദ്, സജീവന്‍ കരിമക്കാട്, വി.സി. വാസു എന്നിവര്‍ നേതൃത്വം നല്‍കി. കാക്കനാട്: ബിജെപി കൊല്ലം കുടിമുഗള്‍ ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മോദിയുടെ സത്യപ്രതിജ്ഞാ വേളയില്‍ ആഹ്ലാദ പ്രകടനവും മുധര പലഹാര വിതറണവും നടത്തി. മണ്ഡല്‍ സേവാപ്രമുഖ് സി.പി. ബിജു, ബിജെപി പ്രവര്‍ത്തകരായ ഓജേഷ്, വിജേഷ്, സുജേഷ്, അഖില്‍, രാഹുല്‍, രതീഷ്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. നിര്‍ധന കുടുംബങ്ങള്‍ക്ക് പലചരക്കുസാധനങ്ങളും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. പറവൂര്‍: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ പറവൂരില്‍ ഉത്സവമായി. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും, ലഡു, പായസ വിതരണവും നടത്തി. ഏഴിക്കരയില്‍ നടന്ന ബൈക്ക് റാലി ഹരിപ്രസാദ് എം.കെ. ഫ്‌ളാഗ്ഓഫ് ചെയ്തു. പെരുമ്പടന്നയില്‍ നടന്ന സമാപന റാലി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.രാജന്‍ ഉദ്ഘാടനം ചെയ്തു. പറവൂര്‍ നഗരത്തില്‍ വിവിധ പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പായസവിതരണം നടത്തി. വഴിക്കുളങ്ങര കോട്ടുവള്ളി സൗത്ത്, വരാപ്പുഴ, പുത്തന്‍വേലിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നിവിടങ്ങളിലും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. കൊച്ചി: ഭാരതീയ ജനതാപാര്‍ട്ടിയുടെ ഇടപ്പള്ളി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍  ഇടപ്പള്ളി ദേവന്‍കുളങ്ങര ജംഗ്ഷനില്‍ പാര്‍ട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷിച്ചു. കരിമരുന്ന് പ്രയോഗവും മധുര പലഹാര വിതരണവും നടന്നു. എല്‍സിഡി ടിവിയില്‍ തല്‍സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു. ഇടപ്പള്ളി ഏരിയാ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് രാമചന്ദ്രന്‍ ശ്രാംബിയില്‍, ജനറല്‍ സെക്രട്ടറി ഡി. മഹേശന്‍, ഇലക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിനോദ്, കമ്മറ്റി അംഗങ്ങളായ ശിവദാസ്, സുകു, നന്ദകുമാര്‍, ഇടപ്പള്ളി നഗര്‍ സംഘചാലക് രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. കൊച്ചി: ബിജെപി തൃക്കാക്കര നിയോജകമണ്ഡലം അന്‍പത് കേന്ദ്രങ്ങളില്‍ സത്യപ്രതിജ്ഞാഘോഷം നടത്തും. കടവന്ത്രയില്‍ പരമ്പരാഗത രീതിയിലുള്ള ചായക്കടയും അരിവിതരണവും വസ്തു വിതരണവും നടന്നു. തത്സമയ സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കൊച്ചി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വടുതല ബിജെപി ഏരിയാകമ്മറ്റി അത്യഹ്ലാദപൂര്‍വം കൊണ്ടാടി. ദേശീയതലത്തില്‍ ബിജെപി നേടുന്ന ഓരോ വിജയവും വടുതലയിലെ പ്രവര്‍ത്തകരില്‍ കരുത്തും വീര്യവും പകര്‍ന്ന് നല്‍കിയിട്ടുണ്ട്. 1984ല്‍ രണ്ട് സീറ്റ് 1989ല്‍ 85 സീറ്റ് അതിന്‌ശേഷം 100ന് മേലേ ഇന്ന് അത് തനിച്ച് കേവല ഭൂരിപക്ഷത്തിന് അപ്പുറം എത്തിനില്‍ക്കുമ്പോള്‍ പ്രവര്‍ത്തകരിലെ ആവേശം അണപൊട്ടി ഒഴുകി. വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ ആഹ്ലാദ പ്രകടനം 9 മണിവരെ നീണ്ടുനിന്നു. നാസിക്ക് ബാന്‍ഡ്, ചെണ്ട, കാവടി, ബാന്‍ഡ് തുടങ്ങിയവയുടെ താളമേളക്കൊഴുപ്പോടെ ബിജെപിക്കാര്‍ക്കൊപ്പം വടുതലക്കാരും ആനന്ദ നൃത്തം ചവിട്ടി. ഏരിയ വൈസ് പ്രസിഡന്റ് വി.പി.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എ.കെ. അനില്‍കുമാര്‍, പി.സി. അനില്‍, രവി റാവു, കെ.ആര്‍. രാജീവ് തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം കൊടുത്തു. വടുതല ജെട്ടി വളവ്, വടുതല ഗേറ്റ്, പച്ചാളം തുടങ്ങിയ കേന്ദ്രങ്ങളില്‍ മധുര പരിഹാര വിതരണവും നടന്നു. പള്ളുരുത്തി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങ് ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പള്ളുരുത്തി വെളി മൈതാനിയില്‍ മോദി ആരാധകസംഘമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുള്ള പൊതുസമ്മേളനത്തില്‍ പ്രൊഫ. പി.എസ്. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തത്സമയ പ്രക്ഷേപണം ഗായകന്‍ പ്രദീപ് പള്ളുരുത്തി സ്വിച്ച്ഓണ്‍ ചെയ്തു. ഗായകന്‍ കൊച്ചിന്‍ വര്‍ഗീസ്, വി.ആര്‍. വിജയകുമാര്‍, സംഘം കോര്‍ഡിനേറ്റര്‍ കെ.കെ. റോഷന്‍ കുമാര്‍, കെ.കെ. മഹേന്ദ്രകുമാര്‍, കെ.ഡി.ദയാപരന്‍, നന്ദകുമാര്‍. പി.പി. മനോജ്, എം.ആര്‍. ദിലീഷ്, എം.എച്ച്. ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു. കാക്കനാട്: ബിജെപി കങ്ങരപ്പടി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തേവയ്ക്കല്‍, കങ്ങരപ്പടി തുടങ്ങിയ മേഖലകളില്‍ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണവും നടന്നു. വേതയ്ക്കല്‍ ജംഗ്ഷനില്‍ പായസവിതരണവും നടത്തി. ഏരിയാ കമ്മറ്റി പ്രസിഡന്റ് എം.സി. ദിനേശ്, ജനറല്‍ സെക്രട്ടറി  ടി.ആര്‍. അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ബിജെപി എടത്തല ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പതിനൊന്ന് ബൂത്തുകളിലും ആഹ്ലാദപ്രകടനവും മധുരപലഹാരവിതരണവും നടന്നു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രദീപ് പെരുമ്പടന്ന, വൈസ് പ്രസിഡന്റ് വി.കെ. അനില്‍ കുമാര്‍, ഭാരവാഹികളായ അജയകുമാര്‍, എ.പി. അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.