രാവിലെ 6 മണി: മന്ത്രിസഭാംഗങ്ങളായി പാര്‍ട്ടി തെരഞ്ഞെടുത്ത എംപിമാരെ മോദി
നേരില്‍ വിളിച്ച് വിവരം അറിയിക്കുന്നു.
രാവിലെ 8.14: നരേന്ദ്രമോദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ
സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
8.20 എ.എം: കൃഷ്ണമേനോന് മാര്‍ഗ്ഗിലെ അടല്‍ബിഹാരി വാജ്പേയിയുടെ
വസതിയിലെത്തി അടല്‍ജിയുടെ അനുഗ്രഹം വാങ്ങുന്നു.
9.00 എഎം: മോദി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങളുമായി
ഗുജറാത്ത് ഭവനില്‍ ആദ്യയോഗം.
9.30 എഎം: പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ മോചിപ്പിച്ച
വിവരം പുറത്തുവന്നു.
9.36 എഎം: മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രംഗൂലം ദല്‍ഹിയിലെത്തി.
10.00എഎം: ഓഹരിവിപണിയില്‍ പുത്തനുണര്‍വ് നല്കി സെന്‍സെക്സും
നിഫ്റ്റിയും ഉയരുന്നു.
10.03 എഎം: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ ദല്‍ഹിയിലെത്തി.
10.32 എഎം: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാലം സൈനിക വിമാനത്താവളത്തിലെത്തി.
11.00എഎം: മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രമേ
തീരുമാനിക്കൂവെന്ന് മോദി പറഞ്ഞെന്ന് ഗോപിനാഥ്മുണ്ടെ.
11.26 എഎം: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള എത്തി.
11.33 എഎം: അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായി എത്തിച്ചേര്‍ന്നു.
11.45എഎം: ജന്തര്‍മന്ദിറില്‍ പിഎംകെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍
മഹീന്ദ രാജപക്സെയ്ക്കെതിരെ പ്രതിഷേധം.
1.30 പിഎം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള മുഖ്യമന്ത്രിമാര്‍ ദല്‍ഹിയിലെത്തി.
2.11പിഎം: മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന് എത്തി.
3.00പിഎം: സല്മാന്ഖാന് അടക്കമുള്ള സിനിമാ താരങ്ങളും ദല്‍ഹിയില്‍
3.30പിഎം: സമാധാനത്തിനുള്ള വലിയ ക്ഷണമാണ് ലഭിച്ചതെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
4.00പിഎം: വിശിഷ്ടാതിഥികള്‍ രാഷ്ട്രപതിഭവനിലേക്കെത്തി
5.00പിഎം: വിദേശ രാഷ്ട്രത്തലവന്മാര് രാഷ്ട്രപതിഭവന് അങ്കണത്തിലേക്ക്.
6.00പിഎം: നരേന്ദ്രമോദി എത്തിച്ചേര്‍ന്നു.
6.02 പിഎം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എത്തി.
6.8 പിഎം: രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി വേദിയിലെത്തി.
6.10 പിഎം: ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി
സത്യപ്രതിജ്ഞ ചെയ്തു.
6.12 പിഎം: രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി,വെങ്കയ്യ നായിഡു,
നിതിന്‍ ഗഡ്ക്കരി,സദാനന്ദ ഗൗഡ, ഉമാഭാരതി എന്നിവരുള്‍പ്പെടെ 44 മന്ത്രിമാര്‍ പിന്നാലെ സത്യവാചകം ചൊല്ലി അധികാരമേറ്റു.
7.28പിഎം: ദേശീയഗാനത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് സമാപിച്ചു.
7.30പിഎം: പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമൊപ്പം മോദിയും മന്ത്രിസഭാംഗങ്ങളും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
8.00 പിഎം: രാഷ്ട്രപതി ഭവനില്‍ പ്രണബ്മുഖര്‍ജിയുടെ അത്താഴവിരുന്നിലേക്ക്
മോദിയും മന്ത്രിസഭാംഗങ്ങളും സാര്‍ക്ക് രാഷ്ട്രത്തലവന്മാര്ക്കൊപ്പം പ്രവേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: