ഹോം‌നഴ്സുമാര്‍ക്ക് അക്കാദമി സ്ഥാപിക്കും - ഷിബു ബേബി ജോണ്‍

Thursday 22 September 2011 4:15 pm IST

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഹോം നെഴ്‌സുമാര്‍ക്കും തൊഴില്‍ വകുപ്പ് അക്കാദമികള്‍ സ്ഥാപിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. എം‌പ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 43 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാകും പദ്ധതി. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലൂടെ മിനിമം വേതനം ഉറപ്പാക്കാന്‍ കഴിയുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പൊതുമുതല്‍ നശീകരണ സംബന്ധമായ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ ആരംഭിക്കുമെന്ന്‌ ഷിബു ബേബി ജോണ്‍ പ്രസ്‌താവിച്ചു. തൊഴില്‍ വകുപ്പ്‌ ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്‌. മേസ്‌തിരി മുതല്‍ എന്‍ജിനീയര്‍മാര്‍ വരെയുള്ളവര്‍ക്ക്‌ തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താന്‍ സഹായകമായി കണ്‍സ്‌ട്രക്ഷന്‍ അക്കാദമി സ്ഥാപിക്കും. സ്വകാര്യ പങ്കാളിത്തത്തോടെയാണിത്‌. മറ്റു എന്‍ജിനീയറിംഗ്‌ മേഖലകള്‍ക്കായി മറ്റൊരു അക്കാദമിയും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.