പാക്കിസ്ഥാനില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Thursday 22 September 2011 5:28 pm IST

ഇസ്ലാമാബാദ്‌: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത്ത്‌ താഴ്‌വരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുന്ന് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക്‌ പരിക്കേറ്റു. സ്വാത്തിലെ പ്രധാന നഗരമായ മിംഗറോയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചില്‍ കഴിഞ്ഞപ്പോഴായിരുന്നു ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. സൈനികര്‍ക്ക്‌ നേരെ താലിബാന്‍ ഭീ‍കരര്‍ വെടിവയ്പ്പ്‌ നടത്തി. തുടര്‍ന്ന്‌ സൈനികര്‍ നടത്തിയ തിരിച്ചാക്രമണത്തിലായിരുന്നു രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്‌. ഒരാള്‍ സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്. മിന്‍ഗൊറ, സൈദു ഷെരിഫ് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.