ഈ വിശുദ്ധാത്മാക്കള്‍ ഈശ്വരനെ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. അവരുടെ ജീവിതംകൊണ്ട് നമുക്ക് അതാണ് ബോധ്യമാകുന്നത്. നമ്മളിലും ഈശ്വരന് കുടികൊള്ളുന്നുണ്ട്. പക്ഷേ ഇപ്പോള്‍ അവന് ഊര്‍ദ്ധ്വലോകത്ത് തന്റെ ഗൃഹത്തില്‍ വസിക്കുകയാണ്. വടനാട്ടില്‍ നിന്നും അവനെ തെന്‍നാട്ടിലേക്ക് വിളിച്ച് വരുത്തണം എന്ന് പറഞ്ഞാല്‍ ഊര്‍ദ്ധ്വലോകത്ത് സാന്നിദ്ധ്യം വഹിക്കുന്ന ഈശനെ നമ്മുടെ അധോമണ്ഡലങ്ങളിലേക്ക് ആനയിച്ച് കൊണ്ടുവന്ന് നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാല്‍ നമ്മളും വിശുദ്ധാത്മാക്കളായി ശരീരതലത്തില്‍ ഭ്രമിച്ചിരിക്കുന്ന നമ്മുടെ മനസില്‍ ഈശ്വരന്റെ പ്രഭ പടരുമ്പോള്‍ നമ്മളില്‍ പരിവര്‍ത്തനം താനെ സംഭവിക്കും. അവന് നമ്മുടെ ഹൃദയത്തില്‍ സ്ഥാനം വഹിച്ച് നമ്മളിലൂടെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും. അപ്പോള്‍ നമ്മുടെ ചിന്തയും വാക്കും പ്രവര്‍ത്തിയും എല്ലാ കര്‍മങ്ങളും അവന് ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും ചെയ്യും. മക്കളേ, അതിനെ ലക്ഷ്യമാക്കിയാകട്ടെ നമ്മുടെ ജീവിതയാത്ര
-തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: