സൈന്‍സ്‌ ഡിജിറ്റല്‍ വീഡിയോ മേള

Tuesday 27 May 2014 10:58 pm IST

കൊച്ചി: ഇന്ത്യന്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്‍, കേരളം സംഘടിപ്പിക്കുന്ന സൈന്‍സ്‌ ചലച്ചിത്രമേള എറണാകുളം ടൗണ്‍ ഹാള്‍, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ എന്നിവിടങ്ങളില്‍ മെയ്‌ 28 മുതല്‍ ജൂണ്‍ 1 വരെയുള്ള തീയതികളില്‍ നടക്കും. ജോണ്‍ അബ്രഹാം പുരസ്ക്കാരത്തിനു വേണ്ടിയുള്ള ഡോക്യുമെന്ററികളുടേയും ഹ്രസ്വചിത്രങ്ങളുടെയും ദേശീയതലത്തിലുള്ള മത്സരവിഭാഗങ്ങള്‍ ഈ മേളയുടെ മുഖ്യ ആകര്‍ഷണമാണ്‌. ചലച്ചിത്രസംവിധായന്‍ ടി.വി. ചന്ദ്രന്‍ മേള മെയ്‌ 28ന്‌ വൈകീട്ട്‌ 5.30ന്‌ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ മേയര്‍ ടോണി ചമ്മണി, കെ.വി. തോമസ്‌ എംപി, പി.രാജീവ്‌ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍പോള്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹന്‍, ഗീതുമോഹന്‍ദാസ്‌, നിരൂപകനായ വി.കെ. ജോസഫ്‌ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. പ്രശസ്ത സംവിധായകനായ കെ.ജി. ജോര്‍ജ്ജിനെ ഇത്തരുണത്തില്‍ ആദരിക്കുന്നതാണ്‌. റിയാസ്‌ കോമു സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ്സ്‌ സിനിമ എന്ന വീഡിയോ ആര്‍ട്ട്‌ സിമികളുടെ ആന്താരാഷ്ട്ര പാക്കേജ്‌, ഇന്ത്യന്‍ സംഗീതജ്ഞരേയും പാരമ്പര്യത്തേയും കുറിച്ചുള്ള സിനിമകളുടെ പാക്കേജ്‌ തുടങ്ങിയവയാണ്‌ മേളയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍. പുരസ്ക്കാരന നിര്‍ണയത്തിനായുള്ള ജൂറിയുടെ അദ്ധ്യക്ഷ പ്രശസ്ത സംവിധായിക മധുശ്രീ ദത്തയും, അംഗങ്ങള്‍ ചിത്രകാരന്‍ റിയാസ്‌ കോമു, സംവിധായകന്‍ കെ.ബി. വേണു എന്നിവരുമാണ്‌. മേളയുടെ ഉദ്ഘാടന ചിത്രം പ്രശസ്ത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠജേതാവുമായ യു.ആര്‍. അനന്തമൂര്‍ത്തിയെക്കുറിച്ച്‌ ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത നോട്ട്‌ എ ബയോഗ്രാഫി, ബട്ട്‌ എ ഹൈപോതിസിസ്‌ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍ പേഴ്സണ്‍ മധുശ്രീ ദത്ത, സംവിധായകന്‍ കെ.ആര്‍. മോഹനന്‍, നിരൂപകന്‍ സി.എസ്സ്‌. വെങ്കിടേശ്വരന്‍, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ. പ്രഭാകരന്‍, കോഡിനേറ്റര്‍ എം.ഗോപിനാഥ്‌ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.