തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഈ വിധി ജനകീയ സമരത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
നെല്‍വയല്‍ നികത്തല്‍ നിരോധന നിയമം ഭേഗതി ചെയ്യരുതെന്നും വിഎസ് ആവശ്യപ്പെട്ടു. ട്രൈബ്യൂണലിന്റെ വിധിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് സ്വാഗതം ചെയ്തു. ഇനിയെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം കോഴിക്കോട് ആവശ്യപ്പെട്ടു.
അതേസമയം, വിധി യു.ഡി.എഫ് സര്ക്കാരിനെതിരെയുള്ളതല്ലെന്ന് മന്ത്രി കെ ബാബു പറഞ്ഞു. പദ്ധതി സ്വകാര്യ സംരംഭം മാത്രമാണെന്നും അപ്പീല്‍ പോകേണ്ടത് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിന് അനുമതി നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: