കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തിനു മുകളില്‍ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതരുടെ പിടിയിലായി. 816.150 ഗ്രാം തൂക്കം വരുന്ന ഏഴ് സ്വര്‍ണ്ണക്കട്ടികളാണ് മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്.
ദുബായിയില്‍ നിന്നും എത്തിയ ഇകെ530 നമ്പര്‍ എമിറേറ്റ്സ് എയര്‍ലൈന്‍ വിമാനത്തില്‍ ഇന്നലെ രാവിലെ 9മണിക്ക് നെടുമ്പാശ്ശേരിയില്‍ എത്തിയതാണ് യാത്രക്കാരന്. അനധികൃത സ്വര്‍ണ്ണം കൈവശം ഉള്ളതായി സംശയം തോന്നിയതിനെ തുടര്‍ന്ന് അറൈവല്‍ ഹാളിന്റെ എക്സിറ്റ് ഗേറ്റില്‍ വച്ച് യാത്രക്കാരനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിലൊളിപ്പിച്ച സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്.
കട്ടിയുള്ള തുണിയില്‍ നന്നായി പൊതിഞ്ഞ് തോളില്‍ തൂക്കുന്ന ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസിന്റെയും, ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് കെ.ശ്രീനിവാസന്റെയും നേതൃത്വത്തില്‍ ജി.അജിത് കൃഷ്ണന്, കെ.എസ്.ബിജുമോന്, സരീന് ജോസഫ്, കെ.എക്സ്.ലാല്‍ഫി ജോസഫ്, ജി.രാജേഷ് കുമാര്‍, അഞ്ജന മേനോന്, സുനില്‍ കുമാര്‍, ജിമ്മി മാത്യൂ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: