സ്വാതന്ത്ര്യത്തിന്റെ വിത്ത്‌

Thursday 29 May 2014 8:36 pm IST

അവസാനിക്കാത്ത ലൗകികമോഹങ്ങളുടെ വൃക്ഷത്തെ ഊട്ടിവളര്‍ത്തുകയായിരിക്കും ദുശ്ശീലങ്ങള്‍ ചെയ്യുകയെന്നത്‌ നിത്യേനയുള്ള കഠിനമായ പാഠങ്ങളിലൂടെ നിങ്ങള്‍ എപ്പോഴെങ്കിലും വ്യക്തമായി കണ്ടെത്തും. അതേസമയം നല്ല ശീലങ്ങള്‍ ഊട്ടിവളര്‍ത്തുന്നത്‌ ആത്മീയമായ ഉല്‍ക്കര്‍ഷേച്ഛയുടെ വൃക്ഷമായിരിക്കും. അതിനുവേണ്ടി നിങ്ങളുടെ ശ്രമങ്ങളെ കൂടുതല്‍ കേന്ദ്രീകരിക്കണം. അങ്ങനെ ഒരുനാള്‍ നിങ്ങള്‍ക്ക്‌ ആത്മസാക്ഷാത്കാരത്തിന്റെ പാകമായ ഫലം പറിച്ചെടുക്കാന്‍ കഴിയും. നിങ്ങളുടെ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രമാണ്‌ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്വതന്ത്രമനുഷ്യനാകുന്നത്‌. ആത്മനിയന്ത്രണ ശക്തിയിലാണ്‌ നിതാന്ത സ്വാതന്ത്ര്യത്തിന്റെ വിത്തിരിക്കുന്നത്‌. -ശ്രീപരമഹംസയോഗാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.