ജില്ലയില്‍ 394 കോടിയുടെ റവന്യൂ സ്റ്റേ

Thursday 29 May 2014 11:17 pm IST

കൊച്ചി: റവന്യൂ റിക്കവറി ഇനത്തില്‍ ജില്ലയില്‍ 394 കോടിയുടെ കോടതി സ്റ്റേയുണ്ടെന്ന്‌ ജില്ല കളക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു. കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ഏപ്രില്‍ മാസത്തെ റവന്യൂ റിക്കവറി അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ 57 കോടിയും കണയന്നൂരില്‍ 127 കോടിയുമാണ്‌ റവന്യൂ റിക്കവറി സ്റ്റേ. കൊച്ചി മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ നാല്‌ ശതമാനം കൂടുതല്‍ റവന്യൂ റിക്കവറി നടത്തിയിട്ടുണ്ട്‌. മറ്റ്‌ താലൂക്കുകള്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ലാന്‍ഡ്‌ റവന്യൂ കളക്ഷനില്‍ ആലുവ, കോതമംഗലം താലൂക്കുകള്‍ നടത്തിയ മികച്ച പ്രകടനം പ്രശംസനീയമാണെന്ന്‌ വിലയിരുത്തിയ കളക്ടര്‍ മറ്റ്‌ താലൂക്കുകള്‍ കെട്ടിട നികുതി പിരിക്കുന്നതിലും ടാര്‍ഗറ്റ്‌ നേടുന്നതിലും കൂടുതല്‍ ശ്രദ്ധിക്കണമെന്ന്‌ തഹസില്‍ദാര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. കോതമംഗലം താലൂക്ക്‌ ലാന്‍ഡ്‌ റവന്യൂ ടാര്‍ഗറ്റ്‌ തുകയായ 1281340 രൂപയില്‍ 1281808 രൂപ പിരിച്ചെടുത്ത്‌ 85.16 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ ആലുവ പിരിച്ചെടുക്കേണ്ട 11125693 രൂപയില്‍ 5190454 രൂപ (44.2%) പിരിച്ചെടുത്തു. ആലുവ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 23.51 ശതമാനവും കോതമംഗലം 13.13 ശതമാനവും കൂടുതല്‍ ലാന്‍ഡ്‌ റവന്യൂ പിരിച്ചിട്ടുണ്ട്‌. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ റവന്യൂ റിക്കവറി അവലോകനമാണ്‌ നടന്നത്‌. തുടക്കമായതിനാലും ലോക്സഭാ തെരഞ്ഞെടുപ്പു നടന്നതിനാലും മിക്ക താലൂക്കുകളിലും പെര്‍ഫോമന്‍സ്‌ നെഗേറ്റെവാണ്‌. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ഗിരിജ, ലീഡ്‌ ബാങ്ക്‌ മാനേജര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.