മണല്‍ത്തിട്ട: ബിഎംഎസ്‌ നേതൃത്വത്തില്‍ ബഹുജന ധര്‍ണ്ണ

Thursday 22 September 2011 10:28 pm IST

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ മുനമ്പത്തെ മണല്‍ത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍ബര്‍ ഓഫീസിന്‌ മുന്നില്‍ ബഹുജന ധര്‍ണ്ണ നടത്തി. ഈ ആവശ്യം ഉന്നയിച്ച്‌ ബിഎംഎസ്‌ നടത്തിവന്ന റിലേ സത്യഗ്രഹം ഇന്നലെ പത്താംദിവസത്തിലേക്ക്‌ കടന്നു. ഇതോടനുബന്ധിച്ചാണ്‌ പ്രദേശത്തെ വിവിധ രാഷ്ട്രീയ-സാമുദായിക സാംസ്കാരിക രംഗത്തുള്ള മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ ധര്‍ണ്ണ സംഘടിപ്പിച്ചത്‌.
ബിഎംഎസ്‌ സംസ്ഥാന ട്രഷറര്‍ വി. രാധാകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ എന്‍.വി. ഷിബു അധ്യക്ഷത വഹിച്ചു. പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ബോട്ട്‌ ഓണേഴ്സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ്‌ സേവ്യര്‍, തിരുകുടുംബ ദേവാലയം വികാരി ഫാ. റോക്കി ജോബി, ബിജെപി ജില്ലാപ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ഇ.എസ്‌. പുരുഷോത്തമന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ആര്‍. രഘുരാജ്‌, എം.എം. രമേശ്‌, എം.പി. ശശി, ബോട്ട്‌ ഓണേഴ്സ്‌ ഭാരവാഹികളായ കെ.കെ. വേലായുധന്‍, പി.പി. ഗിരീഷ്‌, കെ.കെ. പുഷ്കരന്‍, പി.സി. ചിന്നപ്പന്‍, നന്ദനന്‍, വി.വി. അനില്‍, വി.പി. ജനാര്‍ദ്ദനന്‍, ജോസി പള്ളിപ്പറമ്പില്‍, കെ.ബി. രാജീവ്‌, സി.എസ്‌. ശൂലപാണി, എന്‍.എസ്‌. സുനില്‍, ടി.എസ്‌. ശിവാനന്ദന്‍, കെ.കെ. ബാഹുലേയന്‍, കെ.എസ്‌. സിനോജ്‌ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.