ബിജെപിയിലെ സുജാത തന്ത്രി കാറഡുക്ക പഞ്ചായത്ത്‌ പ്രസിഡണ്ട്‌

Thursday 22 September 2011 10:32 pm IST

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ബിജെപിയിലെ സുജാത തന്ത്രി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളുമുണ്ടായിരുന്നു. ബിജെപിക്ക്‌ ആറും യുഡിഎഫിന്‌ അഞ്ചും എല്‍ഡിഎഫിന്‌ മൂന്നും വോട്ടുകളാണ്‌ ലഭിച്ചത്‌.
ബിജെപി കാസര്‍കോട്‌ ജില്ലാ പ്രസിഡന്റായിരുന്ന എം. നാരായണ ഭട്ടിനെ പാര്‍ട്ടി സസ്പെന്റ്‌ ചെയ്തതിനെത്തുടര്‍ന്ന്‌ കാറഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന നാരായണ ഭട്ടിന്റെ ഭാര്യ ജയലക്ഷ്മി എം. ഭട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്സ്ഥാനം രാജിവെച്ചിരുന്നു, ഇതിനെ തുടര്‍ന്നാണ്‌ പുതിയ പ്രസിഡന്റിനെ വീണ്ടും തെരഞ്ഞെടുത്തത്‌. ആകെ 15 അംഗങ്ങളുള്ള കാറഡുക്ക പഞ്ചായത്തില്‍ ബിജെപിക്ക്‌ ഏഴ്‌, യുഡിഎഫ്‌ അഞ്ച്‌, എല്‍ ഡി എഫ്‌ മൂന്ന്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡണ്ട്‌ കുണ്ടാര്‍ രവീശതന്ത്രികളുടെ ഭാര്യയാണ്‌ സുജാത തന്ത്രി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.