ജമ്മുവില്‍ ഹോട്ടലില്‍ തീപിടിത്തം: നാലു മരണം

Saturday 31 May 2014 12:39 pm IST

ജമ്മു: ജമ്മുവില്‍ ഹോട്ടിലിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്കു പൊള്ളലേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പന്ത്രണ്ട് പേരെ ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജമ്മു ബസ് സ്റ്റാന്‍ഡിന് സമീപത്തെ നീലം എന്ന മൂന്നുനില ഹോട്ടലില്‍ പുലര്‍ച്ചെയായിരുന്നു തീപിടിത്തം. ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയില്‍ ടയറുകള്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോര്‍ റൂമിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് അത് മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. ഏഴോളം അഗ്‌നിശമനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.