സുപ്രീം കോടതി വിധി നടപ്പാക്കും

Thursday 22 September 2011 10:55 pm IST

ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച യോഗം ചേരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതിവിധിയെ വിദഗ്ധസമിതി അദ്ധ്യക്ഷന്‍ സി.വി.ആനന്ദബോസും ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഹരികുമാറും തിരുവനന്തപുരത്ത്‌ സ്വാഗതംചെയ്തു. മൂന്നുമാസം തികയുമ്പോള്‍ മൂല്യനിര്‍ണയം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ കഴിയുമെന്ന്‌ ആനന്ദബോസ്‌ വിശ്വാസം പ്രകടിപ്പിച്ചു.
ക്ഷേത്രസ്വത്ത്‌ സംബന്ധിച്ച്‌ അനുഷ്ഠാനധര്‍മബോധത്തോടെയായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന്‌ മുന്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരമ്പരാഗതമായി നിലനില്‍ക്കുന്ന സവിശേഷതകള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുണ്ട്‌. ആരാധനാ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത്‌ ജാഗ്രത പുലര്‍ത്തി ആര്‍ക്കും വേദന ഉണ്ടാകാത്ത തരത്തിലായിരിക്കണം തീരുമാനം. സുപ്രീംകോടതിയുടെ തീരുമാനവും ഇത്തരത്തിലാണ്‌, കടന്നപ്പള്ളി പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ രാജാവിനെക്കുറിച്ച്‌ ഒരു പരാതിയും ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ലഭിച്ചിട്ടില്ലെന്നും കടന്നപ്പള്ളി പറഞ്ഞു. വി.എസ്‌. അച്യുതാനന്ദന്‌ പരാതി ലഭിച്ചതിനെക്കുറിച്ച്‌ അറിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.