കോട്ടയം: ഓര്‍ത്തഡോക്സ് വൈദികസംഘം ത്രൈവാര്‍ഷിക ആഗോള സമ്മേളനം ജൂണ്‍ മൂന്നു മുതല്‍ അഞ്ചു വരെ പരുമല സെമിനാരിയിലെ ദിദിമോസ് നഗറില്‍ നടക്കുമെന്ന് ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അത്താനാസിയോസ് അറിയിച്ചു. മൂന്നിന് രാവിലെ 11 ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പൗരോഹിത്യവും ജീവിതശൈലിയും എന്ന വിഷയത്തെ ആസ്പദമാക്കി പഠനസമ്മേളനങ്ങളും ചര്‍ച്ചകളും നടക്കും. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലികാ ബാവാ, തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോര്‍ മാര്‍ ക്രിസോസ്റ്റമോസ്, ഔഗേന്‍ റമ്പാന് എന്നിവര്‍ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
നാലിന് നടക്കുന്ന സെമിനാറുകളിലും ചര്‍ച്ചകളിലും ഫാ. പോള്‍ തേലക്കാട്ട്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഡോ.യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. പിവൈ ജെസ്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 12 ന് പൗരോഹിത്യത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയായവരെ ആദരിക്കും. ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ അധ്യക്ഷതയില്‍ ഫാ.ഡോ. ടി.ജെ ജോഷ്വാ മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് 6.30 ന് പരിശുദ്ധ കാതോലിക്കാബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കാതോലിക്കാബാവാ അനുഗ്രഹപ്രഭാഷണം സുഗതകുമാരി നിര്‍വ്വഹിക്കും.
ആഗോള സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം വൈദികരും മെത്രാപ്പോലീത്തമാരും സംബന്ധിക്കും.പത്രസമ്മേളനത്തില്‍ സജി അമയില്‍, ഫാ. സഖറിയാ നൈനാന്, ഫാ. ചെറിയാന് ടി. സാമുവല്‍, എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: