പ്രതിമ പുനഃസ്ഥാപിക്കണം: വി. മുരളീധരന്‍

Sunday 1 June 2014 12:16 am IST

കൊച്ചി: കേരളം ജന്മം നല്‍കിയിട്ടുള്ള മഹാനായ സാമൂഹ്യപരിഷ്കര്‍ത്താവാണ്‌ പണ്ഡിറ്റ്‌ കറുപ്പനെന്നും അദ്ദേഹത്തിന്റെ ജന്മദിനാഘോഷ ദിവസം ആ മഹാത്മാവിന്റെ പ്രതിമ തകര്‍ത്തത്‌ സാക്ഷര കേരളത്തിന്‌ അപമാനമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. പ്രതിമ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച ബിജെപി പ്രസിഡന്റിനെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മേഘനാഥ്‌, ധീവരസഭ കുണ്ടന്നൂര്‍ കരയോഗം പ്രസിഡന്റ്‌ കെ.കെ. സേതുലാല്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. വിശ്വഹിന്ദുപരിഷത്‌ ജില്ലാ സെക്രട്ടറി എസ്‌.സജി, ബിജെപി മണ്ഡലം പ്രസിഡന്റ്‌ വിജയകുമാര്‍, മരട്‌ നഗരസഭാ കമ്മറ്റി പ്രസിഡന്റ്‌ നന്ദനന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.