എബിവിപി ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്‌

Thursday 22 September 2011 11:14 pm IST

കാഞ്ഞങ്ങാട്‌ : എബിവിപി ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്‌ 2 മണിക്ക്‌ കാഞ്ഞങ്ങാട്‌ പി.സ്മാരക മന്ദിരത്തില്‍ നടക്കും. കാസര്‍കോട്‌ ജില്ലയിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും നിന്നായി 3൦൦ഓളം പ്രതിനിധികള്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ കാസര്‍കോട്‌ ജില്ലയിലെ അഴിമതി വിരുദ്ധ പ്രക്ഷോഭ സമരങ്ങളുടെ തുടക്കം കുറിക്കും. എബിവിപി സംസ്ഥാന സംഘടനാ കാര്യദര്‍ശി ബി.കെ.പ്രിയേഷ്‌ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എബിവിപി ദേശീയ സമിതി അംഗം ജിതിന്‍ രഘുനാഥ്‌, എബിവിപി സംസ്ഥാന ജോയിണ്റ്റ്‌ സെക്രട്ടറി എം.എം.രജുല്‍ എന്നിവര്‍ പങ്കെടുക്കും.