ഹാന്‍ഡ്ബോള്‍ ടൂര്‍ണമെണ്റ്റിന്‌ ഇന്നു തുടക്കം

Thursday 22 September 2011 11:26 pm IST

ചങ്ങനാശ്ശേരി: ക്രിസ്തുജ്യോതി ഗ്രൂപ്പിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുജ്യോതി ചാവറട്രോഫിക്കു വേണ്ടിയുള്ള 17-ാമതു അഖിലകേരള ഇണ്റ്റര്‍ സ്കൂള്‍ ഹാന്‍ഡ്ബോള്‍ ടൂര്‍ണമെണ്റ്റും, ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ആരാമതു അഖിലകേരള ഇണ്റ്റര്‍സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെണ്റ്റും ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹയര്‍സെക്കണ്ടറി സ്കൂള്‍, പ്ളാസിഡ്‌ വിദ്യാവിഹാര്‍ സീനിയര്‍ സെക്കണ്റ്ററി ഗ്രൌണ്ടുകളില്‍ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കോട്ടയം എസ്‌.പി. സി രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ക്രസിതുജ്യോതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ റവ. ഫാ. ആണ്റ്റണി ഇളത്തോട്ടം സി.എം.ഐ. അധ്യക്ഷതവഹിക്കും. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. മുഖ്യാതിഥിയായിരിക്കും. പ്ളാസിഡ്‌ വിദ്യാവിഹാര്‍ സീനിയര്‍ സെക്കണ്റ്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സ്കറിയാ എതിരേറ്റ്‌ സി.എം.ഐ. സ്വാഗതം അര്‍പ്പിക്കും. ക്രിസ്തുജ്യോതി സ്ഥാപനങ്ങളിലെ പിറ്റിഎ പ്രസിഡണ്റ്റ്മാരായ വര്‍ഗീസ്‌ ആണ്റ്റണി, പ്രേം സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംകള്‍ അര്‍പ്പിക്കും. സപ്തംബര്‍ ൨൫ന്‌ ടൂര്‍ണമംണ്റ്റുകളുടെ സെമിഫൈനല്‍ മത്സരങ്ങളും, ൨൬ന്‌ ഫൈനല്‍ മത്സരങ്ങലും ആരംഭിക്കും. സമാപന സമ്മേളനത്തില്‍ ബോബി അലോഷ്യസ്‌ വിജയികള്‍ക്ക്‌ ട്രോപികള്‍ വിതരണം ചെയ്യും. ക്രിസ്തുജ്യോതി ഗ്രൂപ്പ മാനേജര്‍ റവ. പാ. ആണ്റ്റണി ഇളത്തോട്ടം സിഎംഐ, പ്ളാസിഡ്‌ വിദ്യാവിഹാര്‍ സീനിയര്‍ സെക്കണ്റ്ററി സ്കൂള്‍ പ്രിന്‍സിപ്പള്‍ റവ. ഫാ. സ്കറിയാ എതിരേറ്റ്‌ സിഎംഐ ക്രിസ്തുജ്യോതി ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. പാ. തോമസ്‌ ചേനാട്ടുശേരി സിഎംഐ, ക്രിസ്തുജ്യോതി കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. ജോഷി, ഫാ. മാര്‍ട്ടിന്‍ തയ്യില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.