കൃഷ്ണന്‍കുട്ടിമാരാരെ അദരിക്കുന്നു

Thursday 22 September 2011 11:29 pm IST

വൈക്കം: വൈക്കം ക്ഷേത്രകലകള്‍ക്കായി ജീവിതം ഉഴിഞ്ഞ്‌വെച്ച്‌ പതിനായിരങ്ങളെ ദേവസന്നിധിയില്‍ കലകള്‍ അവതരിപ്പിക്കാന്‍ പഠിപ്പിച്ച പ്രശസ്ത ക്ഷേത്രകലാ അദ്ധ്യാപകന്‍കലാനിലയം കൃഷ്ണന്‍കുട്ടിമാരാരെ അദരിക്കാന്‍ ശിഷ്യഗണങ്ങള്‍ വൈക്കത്ത്‌ ഒത്തുചേരുന്നു. ഞായറാഴ്ച്ച വൈക്കം വടക്കേനട എന്‍.എസ്‌.എസ്‌.ഹാളില്‍ നടക്കുന്ന ആദരിക്കല്‍ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ സുവര്‍ണ്ണമുദ്ര കൃഷ്ണന്‍കുട്ടിമാരാര്‍ക്ക്‌ നല്‍കും,കെ അജിത്ത്‌.ഏം.എല്‍.എ.അദ്ധ്യക്ഷതവഹിക്കു,ചടങ്ങ്‌ ദേവസ്വം പ്രസിഡണ്റ്റ്‌ അഡ്വ.എം.രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 12-ാമത്തെ വയസില്‍ തായമ്പകയിലും അരങ്ങേറ്റം നടത്തി.16 വയസ്സിനുള്ളില്‍ ക്ഷേത്ര അടിയന്തരചടങ്ങുകളുടെ പഠനവും,ഹൈസ്ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.18-ാമത്തെ വയസില്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാക കലാനിലയത്തില്‍ തൃക്കൂറ്‍ ഉണ്ണികൃഷ്ണമാരാരുടെ ശിഷ്യണത്തില്‍ മദ്ദളപഠനം പൂര്‍ത്തിയാക്കിയശേഷം ഏഴിക്കര അപ്പുക്കുട്ടന്‍ ഭാഗവതരുടെ കീഴില്‍ കഥകളി സംഗീതവും പഠിച്ചു. 22-ാം വയസ്സുമുതല്‍ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ മദ്ദള അധ്യാപനായും,കഥകളി സംഗീതം അദ്ധ്യാപകനായും രണ്ട്‌ പതിറ്റാണ്ടുകാലം ജോലിനോക്കി. പിന്നീട്‌ മൃണാളിനി സാരാഭായിയുടെയുടെ ദര്‍പ്പണ,ചുനങ്ങാട്ട്‌ കഥകളി സ്ക്കൂള്‍,മയ്യനാട്‌ നവരംഗം,തിരുവനന്തപുരം എന്നിവിടങ്ങളിലും 1983 മുതല്‍ തിരുവിതാംകൂറ്‍ ദേവസ്വം ദേവസ്വം ക്ഷേത്രകലാപീഠത്തിലും അദ്ധ്യാപകനായും തുടര്‍ന്ന്‌ പ്രന്‍സിപ്പലായി ൧൯൯൮ല്‍ വിരമിച്ചു. ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്ക്കാരം,മാരാര്‍ ക്ഷേമസഭയുടെ കലാചാര്യ,കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ എന്‍ഡോവ്മെണ്റ്റ്‌,എറണാകുളം ഉമാമഹേശ്വര വാദ്യകലാലയം പുരസ്കാരം,കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ്‌,തൃപ്പൂണിത്തുറ ജെ.ടി.പായ്ക്കിണ്റ്റെ പ്രശസ്ത കലാകാരനുള്ള ക്യാഷ്‌ അവാര്‍ഡും പ്രശസ്തിപത്രവും,മാമലശ്ശേരി ഹൈസ്ക്കൂളിണ്റ്റെ പുരസ്ക്കാരം.മാമലശ്ശേരി എന്‍.എസ്‌.എസിണ്റ്റെ പുരസ്ക്കാരം,ഉണ്ണായിവാര്യര്‍ കലാനിലയത്തിണ്റ്റെ പ്രശസ്തിപത്രം,വൈക്കം ക്ഷേത്ര കലാപീഠത്തിണ്റ്റെ പ്രശസ്തിപത്രം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ കലാനിലയം കൃഷ്ണന്‍കുട്ടിമാരാര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഭാര്യ-മൃണാളിനി മക്കള്‍-നന്ദകുമാര്‍,വിജയലക്ഷ്മിരാധാകൃഷ്ണന്‍,സ്മിതമോഹന്‍,ശാലിനിഹരിഹരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.