ഞാന്‍
Sunday 1 June 2014 8:04 pm IST
അറിയുന്നില്ല എന്നു പറയുന്നത് ആരാണ്? അറിയപ്പെടാത്ത 'ഞാന്‍' ഒന്ന് അറിയാന്‍ കഴിയാതെ മയങ്ങുന്ന 'ഞാന്‍' ഒന്ന്, ഇങ്ങനെ ഒരാളില്‍ രണ്ടു 'ഞാന്‍' ഉണ്ടോ? 'ഞാന്‍' എന്നത് എനിക്കറിയുന്നില്ല എന്നു കരുതുന്നത് മനസാണ്. ഈ മനസുണ്ടാകുന്നത് എവിടെനിന്നാണ്? അതു നോക്കണം. മനസ് എന്ന ഒന്നില്ല. അത് വെറും തോന്നലാണെന്നപ്പോളറിയും. പ്രബുദ്ധോസ്മി പ്രബുദ്ധോസ്മി ദൃഷ്ടശ് ചോരോയമാത്മനഃ മാനോ നാമേഹ ഹന്മേ്യനം മനസാസ്കി ചിരം ഹതഃ ''എന്നെ ഇതുവരെ വഞ്ചിച്ചു കഷ്ടപ്പെടുത്തിയ കള്ളനെ കണ്ടുപിടിച്ചു. ഇനി അവനു സ്ഥാനം നല്‍കില്ല, എന്നും സന്തോഷത്തോടെ കഴിയും'' എന്ന് ജനകമഹാരാജാവ് മനസ്സിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. നമ്മളും ഒരുദിവസം മനസ്സിന്റെ കാപട്യങ്ങള്‍ മനസ്സിലാക്കി അതില്‍നിന്നും മോചിതരാവും. - രമണമഹര്‍ഷി