ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം : നാല് മരണം

Friday 23 September 2011 10:40 am IST

ബാഗ്ദാദ്: ഇറാഖിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ബാബുല്‍ പ്രവിശ്യയിലാണു സംഭവം. ബഗ്ദാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഹസ് വ നഗരത്തിലെ ഹോട്ടലിനു സമീപമായിരുന്നു സ്ഫോടനം. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. സമീപത്തെ കെട്ടിടങ്ങളും പാര്‍ക്ക് ചെയ്തിരുന്ന കാറുകളും തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.