ലിബിയന്‍ മുന്‍ പ്രധാനമന്ത്രിയെ ജയിലിലടച്ചു

Friday 23 September 2011 2:19 pm IST

ടൂണിസ്: ലിബിയന്‍ മുന്‍ പ്രധാനമന്ത്രി ബഗ്ദാദി അല്‍ മെഹ്മൂദിയെ ട്യൂണിഷ്യയില്‍ അറസ്റ്റ് ചെയ്തു. മുവാമര്‍ ഗദ്ദാഫി ഭരണകൂടത്തില്‍ പ്രധാനമന്ത്രിയായിരുന്നു ബഗ്ദാദി. അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിനാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ബഗ്ദാദിയെ ആറു മാസത്തേക്കു ജയിലില്‍ അടച്ചു. അല്‍ജീറിയ അതിര്‍ത്തിയിലെ തോസിയര്‍ നഗരത്തില്‍ നിന്നാണു ബഗ്ദാദിയെയും രണ്ടു കൂട്ടാളികളെയും പിടികൂടിയത്. ഗദ്ദാഫി ഭരണകൂടത്തിന്റെ നയരൂപീകരണത്തില്‍ പ്രധാന പങ് വഹിച്ചിരുന്നു ഇദ്ദേഹം. ഓഗസ്റ്റ് 28 മുതല്‍ ട്യൂണിഷ്യയില്‍ താമസിച്ചു വരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.