ലോകഹിതത്തിനു വേണ്ടി

Monday 2 June 2014 7:18 pm IST

നമ്മുടെ പാരമ്പര്യം എടുത്തു നോക്കിയാല്‍ യഥാര്‍ത്ഥമായ ഒരു വിദ്യ സ്വീകരിക്കുമ്പോള്‍ തനിക്ക്‌ പ്രിയപ്പെട്ടതിനെ ആചാര്യന്‌ സമര്‍പ്പിക്കണം. ആചാര്യന്‌ എല്ലാം ദക്ഷിണയായി നല്‍കി പ്രീതിപ്പെടുത്തിയശേഷമാണ്‌ വിദ്യാദാനം നടത്തുക. തഥാതന്‍ യാതൊന്നും നിങ്ങളോട്‌ ആവശ്യപ്പെടുന്നില്ലല്ലോ. പക്ഷേ; അതുകൊണ്ട്‌ എന്തുപറ്റി? ലഭിച്ച വിദ്യയുടെ മഹിമ പലരും ഉള്‍ക്കൊള്ളുന്നില്ല. മണ്‍മറഞ്ഞുപോയ മഹാരഹസ്യങ്ങളെ പൊടിതട്ടിയെടുത്ത്‌ ലോകത്തില്‍ വീണ്ടും പ്രകാശിപ്പിക്കുന്നത്‌ തഥാതന്റെ ധര്‍മം. ജീവന്റെ മഹാരഹസ്യമാകുന്ന ആത്മവിദ്യ ലോകത്ത്‌ എന്നും നിലനില്‍ക്കണമെന്ന്‌ തഥാതന്‍ ആഗ്രഹിക്കുന്നു. എന്റെ മനസ്സിലെ കരുണ കൊണ്ട്‌ ഞാന്‍ അങ്ങനെ വിചാരിക്കുന്നു. ലോകത്തിന്‌ വെളിച്ചം പകരാന്‍ ഈ വിദ്യകൊണ്ട്‌ മാത്രമേ സാധിക്കുകയുള്ളൂ. അതിന്‌ വേണ്ടിയാണ്‌ തഥാതന്‍ ഈ ത്യാഗമെല്ലാം സഹിക്കുന്നത്‌. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.