മട്ടാഞ്ചേരി: വിദേശയാത്രകള്‍ നടത്തിയും, അഴിമതിയിലുടെയും കൊച്ചി കോര്പ്പറേഷന് മേയര്‍ ടോണി ചമ്മിണി നാടിനെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. അധികാരമേറ്റശേഷം ഇതിനകം 22 തവണയാണ് മേയര്‍ വിദേശയാത്ര നടത്തിയിരിക്കുന്നത്.
300- ഓളം ദിവസം വിദേശത്തായിരുന്ന മേയര്‍ നാടിനെ കൊള്ളയടിക്കുന്ന സമീപനമാണ് കൈകൊണ്ടിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിയും കെടുകാര്യസ്ഥതയുമായി കൊച്ചികോര്പ്പറേഷന് ഭരണം സ്തംഭിപ്പിച്ച മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി മട്ടാഞ്ചേരി മേഖല കോര്പ്പറേഷന് സോണല്‍ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.എന്‍. രാധാകൃഷ്ണന്. മേയറുടെ കാര്യത്തില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കൊച്ചി മേയര്‍ രാജിവെയ്ക്കണമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷയും കോര്പ്പറേഷന് കൗണ്‍സിലറുമായ ശ്യാമള പ്രഭു പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, കൊച്ചി മണ്ഡലം വൈസ് പ്രസിഡന്റ് ആര്.രാമരാജ്, സെക്രട്ടറി എസ്. രാജേഷ്, അഡ്വ. വിജയചന്ദ്രമേനോന്‍, കെ.ശശിധരന് മാസ്റ്റര്‍, വിമലരാധാകൃഷ്ണന്, രതി ബാബു, സന്തോഷ് എന്നിവര്‍ സംസാരിച്ചു. ചെറളായി ജംഗ്ഷനില്‍ നിന്ന് പ്രകടനമായെത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: